Lead NewsNEWS

തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്, മേൽനോട്ട സമിതി യോഗം ചേർന്നു

തെരഞ്ഞെടുപ്പ് രംഗത്ത് അരയും തലയും മുറുക്കി രംഗത്തിറങ്ങി കോൺഗ്രസ്. ഇതിന്റെ ആദ്യപടിയായി മേൽനോട്ട സമിതി യോഗം ചേർന്നു.

ശശി തരൂർ നാലുദിവസം വിവിധ മേഖലകളിലെ ആളുകളുമായി ചർച്ച നടത്തും. “ഐശ്വര്യ കേരളം “യാത്ര വൻ വിജയമാക്കാൻ ജില്ലയിലെ എംപിമാർ നേരിട്ട് ചാർജ് ഏറ്റെടുക്കും. കോട്ടയത്ത് ഉമ്മൻചാണ്ടിയും മലപ്പുറത്ത് ടി സിദ്ദിക്കും ഇതിന് മേൽനോട്ടം വഹിക്കും. വയനാട്, ആലപ്പുഴ ജില്ലകളിൽ കെ സി വേണുഗോപാൽ ആണ് മേൽനോട്ടം വഹിക്കുക.”ഐശ്വര്യ കേരളം” യാത്ര ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക.

കെ വി തോമസ് കോൺഗ്രസിൽ തുടരുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പാർട്ടിയുടെ സമുന്നത നേതാവാണ് കെ വി തോമസ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പരസ്യമായ സീറ്റ് വിഭജന ചർച്ച ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Back to top button
error: