NEWS

പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു കഴിച്ചു, അഞ്ചുപേർ അറസ്റ്റിൽ

ഇടുക്കി ജില്ലയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു കഴിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് കെണിവെച്ച് പുലിയെ പിടിച്ചത്.

മാങ്കുളം സ്വദേശികളായ മുനിപ്പാറ വിനോദ്,ബേസിൽ, വി പി കുരിയാക്കോസ്, ബിനു, സലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ യാണ് വനംവകുപ്പ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പുലിയെ കൊന്ന് മാംസം വീതിച്ചെടുക്കു കയായിരുന്നു.

ഇരുമ്പ് കേബിൾ ഉപയോഗിച്ചാണ് കൃഷിയിടത്തിൽ കെണി ഒരുക്കിയത് 40 കിലോ തൂക്കം ഉണ്ടായിരുന്നു പുലിക്ക്. പ്രതികളെ ദേവികളും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: