LIFETRENDING

വ്യത്യസ്ത ഗെറ്റപ്പിൽ ബിജുമേനോൻ : ”ആർക്കറിയാം” ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി

പ്രശസ്ത സിനിമാ താരങ്ങളായ ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ”ആർക്കറിയാം” എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ഒരു വൃദ്ധന്‍ കഥാപാത്രമായിട്ടാണ് ബിജുമേനോൻ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ് എഴുതിയിരിക്കുന്നത്.

ജി ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ആണ്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിക്കുന്നു. ജ്യോതിഷ് ശങ്കർ ആര്‍ട് ഡയറക്ടറായും സമീറ സനീഷ് വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരി 26 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Back to top button
error: