LIFETRENDING

”സാർ അഭിനയം ജീവനാണ് ഒരു ചാൻസ് തരുമോ.?” കമൻറ് ആയി മറുപടി പറഞ്ഞ് വിജയ് ബാബു

ലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ സിനിമകൾ പ്രൊഡ്യൂസ് ചെയ്ത വ്യക്തിയാണ് വിജയ്ബാബു. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന വിജയ് ബാബു പലപ്പോഴും ആരാധകർക്ക് നേരിട്ട് മറുപടി കൊടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്നോട് സമൂഹ മാധ്യമത്തിലൂടെ ചാൻസ് ചോദിച്ച ഒരു ചെറുപ്പക്കാരന് മറുപടി നൽകിയിരിക്കുകയാണ് വിജയ്ബാബു.

 

”അടുത്ത പടത്തിൽ ഒരു ചാൻസ് തന്നാൽ ചേട്ടന് ഒരു നഷ്ടവും ഉണ്ടാവില്ല. പക്ഷേ എനിക്ക് ജീവിതത്തിൽ എന്റെ ലക്ഷ്യം നേടിയെടുക്കാൻ അവസരം ആകും. കഷ്ടപ്പാടിന് ഒരു സമാധാനമാവും. അത്രയ്ക്ക് കൊതിയോടെ ജീവനാണ് അഭിനയം. പോവാത്ത വഴികളില്ല, ഓഡീഷൻ ഇല്ല, ഒരുപാട് ഒരുപാട് പറ്റിക്കപ്പെട്ടു. പ്ലീസ് എനിക്കൊരു ചാൻസ് തരാമോ.? പ്ലീസ് ദൈവം അനുഗ്രഹിക്കട്ടെ പ്ലീസ്. ഒരു സാധാരണ കമൻറ് ആയി കാണരുത് നേരിൽ കാണാൻ ഒരു അവസരം എങ്കിലും തരുമോ പ്ലീസ് ജീവിതമാണ് സാർ ജീവനാണ് ആക്ടീവ് പ്ലീസ്”. സോഷ്യൽ മീഡിയയിലൂടെ വിജയ് ബാബു എന്ന പ്രൊഡ്യൂസർക്ക് റംസി എന്ന ചെറുപ്പക്കാരന്‍ പോസ്റ്റായി തുറന്ന് കത്തെഴുതി. ഒരുപാട് പേർ റംസിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റായി രംഗത്തെത്തി.

എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് സാക്ഷാൽ വിജയ് ബാബു തന്നെ റംസീയുടെ പോസ്റ്റില്‍ കമന്റുമായി എത്തി. ”ഹായ് റംസി പ്രൊഫൈൽ കണ്ടു. ഞാൻ ഉറപ്പു തരുന്നു അടുത്ത ചിത്രത്തിൽ താങ്കൾക്ക് പറ്റിയ വേഷം ഉണ്ടെങ്കിൽ ഞാൻ വിളിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” ഇതായിരുന്നു വിജയ് ബാബുവിന്റെ മറുപടി.

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരാളുടെ ജീവിതം മാറി മറിയുന്ന കാഴ്ചയാണ് കണ്ടിരിക്കുന്നത്. വിജയ് ബാബുവിന്റെ വലിയ മനസ്സിനെ പ്രകീർത്തിച്ചുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: