Lead NewsNEWS

ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ, കർഷകർ പ്രക്ഷോഭം ശക്തമാക്കും, ചർച്ച പരാജയം

കേന്ദ്രസർക്കാരും കർഷക സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ പതിനൊന്നാമത് ചർച്ചയും പരാജയപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. നിലവിൽ പറഞ്ഞ വ്യവസ്ഥകൾ അല്ലാതെ ഒരിഞ്ചു വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ കർഷകരെ അറിയിച്ചു.

വിവാദ കൃഷി നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് സർക്കാർ നേരത്തെ കർഷക പ്രതിനിധികളെ അറിയിച്ചിരുന്നു. എന്നാൽ മൂന്നു നിയമങ്ങളും പിൻവലിക്കണമെന്ന് തന്നെയാണ് കർഷകരുടെ ആവശ്യം.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തും. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 147 കർഷകർ മരിച്ചു. അവരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു.

Back to top button
error: