Lead NewsNEWS

ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ, മകൾ മിസ ഭാരതി ആശുപത്രിയിലെത്തി

ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു. റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. പൊടുന്നനെ ആരോഗ്യസ്ഥിതി മോശം ആയതുകൊണ്ട് വ്യാഴാഴ്ച വൈകുന്നേരം ആണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലാലുപ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മകൻ തേജസ്വി യാദവും ഭാര്യ റാബ്റി ദേവിയും പാറ്റ്നയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഉടൻ റാഞ്ചിയിൽ എത്തും.

” ലാലുപ്രസാദ് യാദവിന്റെ നില ഇപ്പോൾ തൃപ്തികരമാണ്. ശ്വാസകോശത്തിൽ അണുബാധയുണ്ട്. ചികിത്സ തുടരുകയാണ്. ഇതൊരു തരം ന്യൂമോണിയ ആണ്. കോവിഡ് നെഗറ്റീവ് ആണ്. ” റിംസ് ഡയറക്ടർ ഡോ. കാമേശ്വർ പ്രസാദ് പറഞ്ഞു.

Back to top button
error: