LIFETRENDING

സണ്ണി ലിയോൺ കേരളത്തിൽ: തിരുവനന്തപുരത്തേക്ക് ജനസാഗരമെന്ന് ട്രോളന്മാർ

ബോളിവുഡ് നടിയും മോഡലുമായ സണ്ണി ലിയോൺ കേരളത്തിൽ എത്തി. ഒരു സ്വകാര്യചാനലിന്റെ പരിപാടിക്ക് വേണ്ടിയാണ് സണ്ണിലിയോണും കുടുംബവും ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇനി ഒരാഴ്ച താരം ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അറിയിച്ചു.

സണ്ണി ലിയോൺ തിരുവനന്തപുരത്തെത്തി എന്ന വാർത്ത അറിഞ്ഞതോടെ ഏറ്റവുമധികം ആവേശത്തിൽ ആയത് ട്രോളൻമാരാണ്. സണ്ണിലിയോണിന്റെ കേരളത്തിലേക്കുള്ള വരവ് അവർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

തലസ്ഥാനത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സണ്ണിലിയോണും കുടുംബത്തിനും താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം ഒരു അവധിക്കാല ആഘോഷം കൂടി ലക്ഷ്യം വെച്ചാണ് താരവും കുടുംബവും കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഷൂട്ടിങ്ങിന് ശേഷമുള്ള താരത്തിന്റെ മറ്റു പരിപാടികൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Back to top button
error: