10,00,000 ലക്ഷം പേരിലേക്കെത്തി കോവിഡ് വാക്സിന്‍

കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തുലക്ഷത്തോളം അടുക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. ഇന്നലെ വരെ 9.99 ലക്ഷം പേര്‍ വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 1.92 ലക്ഷം പേര്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 18,159 കേന്ദ്രങ്ങളിലായാണ് രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം നടത്തുന്നത്.

കോവിഡ്‌ വാക്സിന്‍ സ്വീകരിച്ച ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ഇദ്ദേഹത്തെ രാജസ്ഥാനിലെ ഉദയ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾക്ക് ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചു. കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ ആവർത്തിച്ചു. ഇന്നലെ കേരളത്തിൽ 10953 ആരോഗ്യ പ്രവർത്തകരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.

Exit mobile version