Lead NewsNEWS

വൈക്കം ക്ഷേത്രത്തിൽ പാർക്കിംഗ് ഫീസ് ഇനത്തിൽ 8 ലക്ഷം രൂപയുടെ ക്രമക്കേട്: ദേവസ്വം വിജിലൻസ്

വൈക്കം ക്ഷേത്രത്തിലെ ഉപദേശകസമിതി 8 ലക്ഷം രൂപയുടെ ക്രമക്കേട് പാര്‍ക്കിംഗ് ഫീസിനത്തിൽ നടത്തിയതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേർന്നുള്ള സ്ഥലത്ത് പേ ആന്റ് പാര്‍ക്ക് സംവിധാനം നടത്തി 8.32 ലക്ഷം രൂപ പിരിച്ചെടുത്തു എന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുവാദമില്ലാതെയാണ് ഈ പദ്ധതി നടത്തിയതെന്നും പറയുന്നു. അതേസമയം ഉപദേശക സമിതി ഒരു തരത്തിലുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് സോമൻ കടവിൽ പറഞ്ഞു.

ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേര്‍ന്നുള്ള സ്ഥലത്താണ് പേ ആന്റ് പാർക്കിങ് സംവിധാനം നടത്തിയതെന്നും ഇവിടെ ഫീസ് പിരിച്ചുവെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ഉപദേശകസമിതി നിയോഗിച്ച ജീവനക്കാരന്റെ ഡയറിയിൽ നിന്നും കണ്ടെത്തി. ഈ തുക വരവ് ചിലവ് കണക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലൻസ് പറയുന്നു.

ക്ഷേത്രത്തിൻറെ വടക്കേ നടയോട് ചേർന്നുള്ള സ്ഥലത്ത് ശബരിമല സീസണിലും വൈക്കത്തഷ്ടമി ദിവസങ്ങളിലും പാർക്കിംഗ് ഫീസ് പിരിക്കാൻ ലേലത്തിൽ വിട്ടു നൽകാറുണ്ട് എന്നാൽ ഈ സ്ഥലത്ത് മറ്റു ദിവസങ്ങളിൽ പാർക്കിംഗ് നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: