LIFETRENDING

നാലര വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു: കാജോള്‍

മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വേദനയുളള കാര്യമാണ്. ജനനം മുതല്‍ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലുമായും നില്‍ക്കേണ്ട മാതാപിതാക്കള്‍ അകലുമ്പോള്‍ ആ കുഞ്ഞിന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് വിങ്ങുന്ന ഒരു നീറ്റലാണ്. അത്തരത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ അനുഭവം ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കാജോള്‍.


തനിക്ക് നാലര വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതെന്നും എന്നാല്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കാജോള്‍ പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഷോംനു മുഖര്‍ജിയുടെ നടിയായ തനൂജയുടെയും മകളാണ് കാജോള്‍. നടിയായ തനിഷ്ഠ മുഖര്‍ജി കാജോളിന്റെ ഇളയസഹോദരിയാണ്. തനിഷ്ഠ ജനിച്ച് വൈകാതെ തന്നെ ഇവര്‍ വിവാഹജീവിതം അവസാനിപ്പിച്ചുവെന്ന് കാജോള്‍ പറയുന്നു. നെറ്റ്ഫ്‌ളിക്സിലെ പുതിയ ഷോയില്‍ സംസാരിക്കവെയാണ് താരം തന്റെ ജീവിതത്തിലെ ഈ അനുഭവം തുറന്ന് പറഞ്ഞത്.

മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ എനിക്കത് സംഭവിച്ചില്ല. ഞാന്‍ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ അനുവദിച്ചു തന്നു. ഞങ്ങളുടെ ബാല്യകാലം മനോഹരമായിരുന്നു. അച്ഛനെയും അമ്മയെയും ഞങ്ങള്‍ അഗാധമായി സ്നേഹിക്കുന്നു. മാതാപിതാക്കള്‍ ഒരുമിച്ചുണ്ടായിരുന്നിട്ടും എന്റെ സുഹൃത്തുക്കളില്‍ പലരുടെയും ബാല്യകാലം അത്ര നല്ലതായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ എത്ര ഭാഗ്യവതിയാണ്- കാജോള്‍ പറഞ്ഞു.

1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കാജോള്‍ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗര്‍ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോള്‍ പിന്നീടും ബോളിവുഡ്ഡില്‍ ഒരു പാട് വിജയ ചിത്രങ്ങള്‍ നല്‍കി. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം കാജോളിനു ലഭിച്ചുണ്ട്.

1997 ല്‍ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു.1998 ല്‍ മൂന്ന് വന്‍ വിജയ ചിത്രങ്ങളില്‍ കാജോള്‍ അഭിനയിച്ചു. പിന്നീട് 1999ല്‍ കാജോള്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം പിന്നീട് 2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോള്‍ ചലച്ചിത്ര അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്തു. 2006 ല്‍ ഫന എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് കാജോള്‍ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.

Back to top button
error: