Lead NewsNEWS

സിഎജിയുടെത് തെറ്റായ കീഴ്‌വഴക്കം, മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചു, വിമർശിച്ച് പ്രതിപക്ഷം

സിഎജി റിപ്പോർട്ടിന് എതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.

സർക്കാറിനെ അറിയിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്‌ബിയുടെത് ഓഫ് ബജറ്റ് വായ്പ ആണെന്ന സിഎജി നിഗമനം തെറ്റാണ്.

സിഎജി റിപ്പോർട്ടിലെ 41 മുതൽ 43 വരെയുള്ള പേജുകളിലെ കിഫ്‌ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇതുസംബന്ധിച്ചുള്ള രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നു എന്ന്‌ പ്രമേയം വ്യക്തമാക്കുന്നു.

എന്നാൽ പ്രമേയത്തെ പ്രതിപക്ഷം എതിർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് വിഡി സതീശൻ എംഎൽഎ ചൂണ്ടിക്കാട്ടി. പ്രമേയം പിൻവലിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

സിഎജിയെ ബിജെപിയുടെ പോഷക സംഘടന എന്ന് വ്യാഖ്യാനിക്കരുത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിന്റെ ഭരണഘടന അനുസരിച്ച് അല്ല സിഎജി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു . പ്രതിപക്ഷം സംഘപരിവാറിനെ പിന്തുണയ്ക്കുകയാണെന്ന് എം സ്വരാജ് മറുപടി നൽകി.

Back to top button
error: