25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സുശാന്ത് സിംഗ് രജപുത് സിങ്ങിന്റെ സഹോദരി

ന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഓർമ്മയിൽ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സഹോദരി ശ്വേതാ സിങ്ങ്. ഫിസിക്സ് വിഷയം തിരഞ്ഞെടുത്തിരിക്കുന്ന വർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ മുപ്പത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്നലെയാണ് സഹോദരിയുടെ പ്രഖ്യാപനം എത്തിയത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് കാലിഫോർണിയ സർവകലാശാലയിൽ പഠനത്തിന് അവസരമൊരുക്കും വിധമാണ് സ്കോളർഷിപ്പ് തയ്യാറാക്കിയിരിക്കുന്നത് സഹോദരി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രജപുത്ത നെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണം ബോളിവുഡിലും മറ്റ് സിനിമ വ്യവസായ മേഖലയിലും വലിയ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കുമാണ് തുടക്കം കുറിച്ചത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പ്പറ്റിയും വിതരണത്തെപ്പറ്റിയും വിശദമായി അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയും കാമുകിയായ റിയ ചക്രവർത്തിയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡൽഹി ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് സുശാന്ത് സിങ് രജപുത്തിന്റെ പേര് നൽകാനുള്ള ശുപാർശയ്ക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ അംഗീകാരവും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

Exit mobile version