Lead NewsNEWS

റംസിയുടെ സഹോദരി നാടുവിട്ടത് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ ചെറുപ്പക്കാരനൊപ്പം: സംഭവത്തിൽ ട്വിസ്റ്റ്

കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊട്ടിയത്തേ റംസിയുടെ ആത്മഹത്യ. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായതോടെ റംസിയുടെ പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ താരം ലക്ഷ്മി പ്രമോദ് അടക്കം വിവാദങ്ങളിലെ താരമായി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്.

വർഷങ്ങളായി യുവാവുമായി പ്രണയത്തിലായിരുന്നു റംസി.ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതാണ്. നിശ്ചയം കഴിഞ്ഞതോടെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദുമായി റംസി സ്ഥിരം സീരിയൽ സെറ്റുകളിൽ എത്താറുണ്ടായിരുന്നു. ഈ സാഹചര്യം പ്രതിശ്രുത വരൻ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഗർഭിണിയായ റംസിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് വേണ്ടി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചതിനാണ് ലക്ഷ്മി പ്രമോദ് അടക്കം കേസിൽ ഉൾപ്പെടെണ്ടി വേണ്ടി വന്നത്. പിന്നീട് റംസിയെക്കാൾ മികച്ച ബന്ധം വന്നപ്പോള്‍ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് റൺസി ആത്മഹത്യ ചെയ്തത്.

റംസിയുടെ ആത്മഹത്യയും പിന്നീടുണ്ടായ കോലാഹലങ്ങൾക്കിടയിലാണ് സഹോദരി ആൻസി നാട് വിട്ടു പോകുന്നത്. ജനശ്രദ്ധയാകർഷിച്ച റംസി മരണക്കേസ് ലോക്കൽ പോലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ആൻസിയെ കാണാതായ വാർത്ത പുറത്തറിയുന്നത്. തുടർന്ന് റംസിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ആൻസിയെ മൂവാറ്റുപുഴയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ആന്‍സിയുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ റംസിക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സമരത്തിന് നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പമാണ് ആൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആൻസിയും ചെറുപ്പക്കാരനും മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയാണെന്ന് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സംഘം എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ആന്‍സിയേയും ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെയും ഇരവിപുരം പോലീസിന് കൈമാറി.

Back to top button
error: