Lead NewsNEWS

കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്, അട്ടിമറി ജയം

കളമശ്ശേരി മുപ്പത്തിയേഴാം വാർഡിൽ മുസ്ലിംലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്. ഈ വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. ഇടതു സ്വതന്ത്രനായ റഫീഖ് മരക്കാർ ആണ് വിജയിച്ചത്. ഭൂരിപക്ഷം 64 വോട്ട്.

ലീഗിന്റെ സിറ്റിങ് സീറ്റിൽ ആണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. കളമശ്ശേരിയിൽ 20- 20 എന്ന രീതിയിലായിരുന്നു ഇരുമുന്നണികളും. റഫീഖിന്റെ ജയത്തോടെ ഭരണം പിടിക്കാമെന്ന് ആണ് എൽഡിഎഫ് കരുതുന്നത്.

25 വർഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡ് ആണ് എൽഡിഎഫ് പിടിച്ചെടുത്തത്.വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥി മത്സരിച്ചിരുന്നു.

Back to top button
error: