അതിഗംഭീരം കള: ടീസറെത്തി

യുവതാരം ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കളയുടെ ടീസര്‍ എത്തി. ടീസര്‍ കണ്ടവര്‍ ഒന്നടങ്കം അതിഗംഭീരമെന്നാണ് അഭിപ്രായപ്പെടുന്നത്.

ചിത്രം ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നും അഭിപ്രായമുണ്ട്. യദു പുഷ്‌കരനും രോഹിത് വി എസ് ഉം ചേര്‍ന്നാണ് കളയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സസ്‌പെന്‍സും മിസ്റ്ററിയും നിറച്ച ടീസര്‍ പ്രേക്ഷര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം തീയേറ്റര്‍ റിലീസായി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്‌.

Exit mobile version