Lead NewsNEWS

വീട് ജപ്തിയിൽ, കെപിസിസി ജനറൽ സെക്രട്ടറിയും കുടുംബവും പ്രതിസന്ധിയിൽ

രുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വസ്തുവും വീടും പണയപ്പെടുത്തിയെടുത്ത ലോൺ കുടിശിക പെരുകിപ്പെരുകി 23.94 ലക്ഷം രൂപയുടെ ബാധ്യതയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതിസന്ധിയില്‍. കെപിസിസി ജനറൽ സെക്രട്ടറി സി ആര്‍ മഹേഷും കുടുംബവുമാണ് ദുരിത കയത്തിലേക്ക് താണു പൊയ്ക്കൊണ്ടിരിക്കുന്നത്. വീടും പറമ്പും ഈ മാസം ജപ്തി ചെയ്യുമെന്ന് കാണിച്ചുകൊണ്ടുള്ള ബാങ്കിൻറെ നോട്ടീസ് മഹേഷിന്റെ അമ്മയുടെ പേരില്‍ ലഭിച്ചു കഴിഞ്ഞു.

അമ്മയും, മഹേഷും, ഭാര്യയും, മൂന്നു കുട്ടികളും മഹേഷിന്റെ സഹോദരനും നാടകകൃത്തുമായ മനോജും, ഭാര്യയും ആണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. കൊവിഡ് വന്നതോടെ നാടക പ്രവർത്തകനായ മനോജിന്റെ വരുമാനവും നിലച്ചിരിക്കുകയാണ്. പൂര്‍ണ സമയ പൊതു പ്രവര്‍ത്തകനായ മഹേഷിൻറെ കയ്യിലും കടബാധ്യത തീർക്കാനുള്ള സാമ്പത്തികമില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ച് പരാജയപ്പെട്ട മഹേഷിനെ ആ വഴിയും സാമ്പത്തിക ബാധ്യതയുണ്ട്. വായ്പ അടച്ചു തീർക്കാൻ സാവകാശം ആവശ്യപ്പെട്ടു കൊണ്ട് അധികാരികൾക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഈ പൊതുപ്രവർത്തകൻ. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാർ, ബാങ്ക് പ്രസിഡൻറ് തുടങ്ങിയവർക്കാണ് മഹേഷ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Back to top button
error: