Lead NewsNEWS

സ്പീക്കറുടെ രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് , ഡോളര്‍ക്കടത്ത് എന്നീ കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ച രഹസ്യ സിംകാര്‍ഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു.

മലപ്പുറം പൊന്നാനി സ്വദേശി നാസറിനോടാണ് ഇന്ന് രാവിലെ പത്തരയ്ക്കു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരുടെ അടുത്ത സൗഹൃത്താണ് നാസ് അബ്ദുല്ല എന്ന നാസര്‍. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സ്പീക്കറുടെ സ്വപ്‌നയുമായുളള ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.

Back to top button
error: