LIFETRENDING

പിറന്നാൾ ദിനത്തിൽ അന്വേഷകരെ തേടി ടൊവീനോ തോമസ്

ലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ടൊവീനോ തോമസ്. ഒരു കഥാപാത്രത്തിനു വേണ്ടി എത്രത്തോളം മാറാനും തയ്യാറുള്ള താരം കൂടിയാണ് ടോവിനോ. കഥാപാത്രങ്ങൾക്കു വേണ്ടി എത്രത്തോളം ശാരീരികമായി അധ്വാനിക്കാനും അദ്ദേഹം തയ്യാറാണ്.

പലപ്പോഴും ടൊവീനോ തോമസിന്റെ വർക്കൗട്ട് വീഡിയോകളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് താരം വീണ്ടും ചർച്ചയാവുകയാണ്. അന്വേഷണങ്ങളുടെ കഥയല്ല മറിച്ച് അന്വേഷകരുടെ കഥയാണ് എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡാർവിൻ കുര്യാക്കോസാണ്. മാസ്റ്റേഴ്സ്, ആദംജോൺ, കടുവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ജിനു വി എബ്രഹാമാണ് ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. തമിഴ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഒരു മലയാള ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനുണ്ട്.

ഷൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ജോലി മോഹൻദാസാണ് നിർവഹിക്കുന്നത്.ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറായും സമീറ സനീഷ് കോസ്റ്റ്യും ഡിപ്പാർട്ട്മെന്റും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു.

Back to top button
error: