” ഓപ്പറേഷന്‍ ജാവ ” ടീസര്‍ റിലീസ്

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” “ഓപ്പറേഷൻ ജാവ”എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,നിമിഷ സജയന്‍ എന്നിവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,
ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ഓപ്പറേഷൻ ജാവ ” ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്.

കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വർഷക്കാലത്തോളം നീണ്ട ഗവേഷണങ്ങകൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിർവ്വഹിക്കുന്നു.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.

എഡിറ്റര്‍-നിഷാദ് യൂസഫ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,
കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ.ഫെബ്രുവരി 12-ന് ” ഓപ്പറേഷന്‍ ജാവ ” തിയ്യേറ്ററിലെത്തുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version