NEWS

ട്രംപിന്റെ നയങ്ങൾ തിരുത്താൻ ഉറച്ച് ജോ ബൈഡൻ, 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവയ്ക്കും

പ്രസിഡണ്ടായി അധികാരമാറ്റത്തിന് പിന്നാലെ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെ നയങ്ങൾ തിരുത്താൻ ആണ് ജോബ് ബൈഡൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്ലിൽ മാറ്റങ്ങൾ വരുത്തും എന്നുള്ളതാണ്. അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തും. ആയിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാർക്കാണ് ബില്ല് സഹായകമാവുക.

ജോബിന്റെ പുതിയ നീക്കം അനുസരിച്ച് ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരും. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം 100 ദിവസത്തേക്ക് മുഖാവരണം നിർബന്ധമാക്കും. മാർച്ച് 31 വരെ കുടിയൊഴിപ്പിക്കലും, വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരും. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള വർക്കുള്ള സഞ്ചാര വിലക്കുകൾ അവസാനിപ്പിക്കും. ഇത്തരത്തിൽ പതിനഞ്ചോളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ജോ ബൈഡൻ ഒപ്പുവെയ്ക്കുക

Back to top button
error: