NEWS

സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രേമേയം ഇന്ന് സഭയിൽ

ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തിനു
പിന്നാലെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.

ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂർ ആയിരിക്കും ച‍ർച്ച. ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ.

പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്നു സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.

ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. സ്വാഭാവികമായും പ്രമേയം വോട്ടിനിട്ട് തള്ളും. നേരത്തെ രണ്ട് സ്പീക്കർമാർക്കെതിരെ സഭയിൽ പ്രമേയം ചർച്ചയ്ക്ക് വന്നിരുന്നു.

2004ൽ വക്കം പുരുഷോത്തമനും 1982ൽ എ.സി. ജോസിനും എതിരായ പ്രമേയങ്ങൾ വോട്ടിനിട്ട് തള്ളിയിരുന്നു.

Back to top button
error: