അമേരിക്കയിൽ പുതിയ യുഗം, ബൈഡനും കമലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു.വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും ആണ് കമല ഹാരിസ്.

ജനാധിപത്യത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ബൈഡന്റെ ആദ്യ പ്രസംഗം. നമ്മൾ ഇന്ന് ഒരു സ്ഥാനാർഥിയുടെ വിജയമല്ല ആഘോഷിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബൈഡൻ പറഞ്ഞു. താൻ എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡണ്ട് ആയിരിക്കും എന്ന് ബൈഡൻ വ്യക്തമാക്കി.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായി. നേരത്തെതന്നെ ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് സ്ഥലംവിട്ടിരുന്നു.

Exit mobile version