NEWS

മാസ്‌ക് ധരിച്ചില്ല; പുഷ് അപ്പ് എടുപ്പിച്ചു, വ്യത്യസ്ത ശിക്ഷയുമായി ഇന്തൊനേഷ്യ

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഈ രീതി പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുകയാണ് പതിവ്. എന്നാല്‍ ഇന്തൊനേഷ്യല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് വ്യത്യസ്ത ശിക്ഷയാണ് നല്‍കിയത്.

മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് ഇന്‍ഡൊനീഷ്യയും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ നടക്കുന്നവരെയാണ് അധികൃതര്‍ ശിക്ഷയ്ക്ക് വിധേയമാക്കിയത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

ബാലിയില്‍ മാത്രം നൂറോളം പേരെയാണ് മാസ്‌ക് ധരിക്കാതെ
സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 70 പേരില്‍ നിന്ന് ഏഴ് ഡോളര്‍ വീതം പിഴ ഈടാക്കി. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. . രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തപക്ഷം അവരെ നാടുകടത്തുമെന്ന് ഇന്‍ഡൊനീഷ്യ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഇതുവരെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Back to top button
error: