Lead NewsNEWS

കൈനകരിയില്‍ പക്ഷിപ്പനി; പക്ഷികളെ ഉടന്‍ നശിപ്പിക്കും

ലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരി തോട്ടുവാത്തലയില്‍ അഞ്ഞൂറോളം പക്ഷികളാണ് ചത്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പക്ഷികളുടെ സാംപിള്‍ പരിശോധിച്ചതിന്റെ ഫലമായാണ് എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് എന്ന് കണ്ടെത്തിയത്.

പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ നശിപ്പിക്കും.700 താറാവുകളെയും 1,600 കോഴികളെയും നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്.

ഇതിനായി 10 അംഗ ദ്രുത പ്രതികരണ സംഘമാണ് രൂപീകരിച്ചത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ 2 ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 2 അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, 2 പണിക്കാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പിപിഇ കിറ്റ് ഉള്‍പ്പടെ ധരിച്ചാണ് കള്ളിങ് നടത്തുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ നിലവിലുണ്ട്. പക്ഷികളെ കൊന്ന് മാര്‍ഗനിര്‍ദ്ദേശ പ്രകാരം കത്തിക്കും. ഇതിനുള്ള വിറക്, ഡീസല്‍, പഞ്ചസാര തുടങ്ങിയവ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Back to top button
error: