Lead NewsNEWS

കോൺഗ്രസ് നേതാവ് കെ വി തോമസ് പുറത്തേക്ക്? എൽഡിഎഫ് സഖ്യം തള്ളാതെ കെവി തോമസ്

കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് പാർട്ടിക്ക് വെളിയിലേക്ക് എന്ന് സൂചന. എൽഡിഎഫുമായുള്ള സഖ്യം തള്ളാതെ കെ വി തോമസിന്റെ പ്രതികരണവും.

അതേസമയം കെ വി തോമസിന്റെ ആവശ്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തള്ളി. കെ വി തോമസിന്റെ പുതിയ ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന് തീരുമാനം. പ്രത്യേക പരിഗണന കെ വി തോമസിന് നൽകില്ല. നേതൃത്വത്തെ വിമർശിച്ചാൽ അച്ചടക്ക നടപടി എടുക്കും. നൽകിയ പദവികൾ കെ വി തോമസ് നിരസിച്ചതിലും ഹൈക്കമാൻഡിന് അതൃപ്തി.

എന്നാൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്ന് കെ വി തോമസ് പ്രതികരിച്ചു. തന്റെ നിലപാട് ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി.

Back to top button
error: