LIFETRENDING

‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’; അനുശ്രീയുടെ കിം കിം കിം വീഡിയോ വൈറല്‍

റെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ നടി മഞ്ജു വാര്യര്‍ ആലപിച്ച കിം കിം കിം. കുട്ടികളടക്കം ഏറ്റെടുത്ത ഗാനം സോഷ്യല്‍ മീഡിയയില്‍ തന്നെ തരംഗമായിരുന്നു. മഞ്ജു തന്നെ പിന്നീട് ഈ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരുന്നു. പ്രായ ഭേദമെന്യേ ഈ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയറും ചെയ്തിരുന്നു. ഇപ്പോിതാ നടി അനുശ്രീയാണ് ഈ ഗാനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.

ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കുസൃതി കുട്ടിയുടെ ഭാവങ്ങളോടെയാണ് അനുശ്രീ വിഡിയോയില്‍ പ്രത്യക്ഷപ്പട്ടത്. ആംഗ്യഭാഷയിലാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’ എന്നു രസകരമായി കുറിച്ചു കൊണ്ടാണ് അനുശ്രീ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ… എന്തോ ഒരു കുഴപ്പം എവിടെയോ ഉളള പോലെ… ആആആ ഇപ്പൊ മനസ്സിലായി വാര്യം പളളിയിലെ മീനാക്ഷി അല്ലിയോ…’ എന്ന ഹിറ്റ് ഡയലോഗും താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

മഞ്ജുവാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മഞ്ജുവാര്യര്‍ പാടിയിരിക്കുന്ന കിം കിം കിം എന്ന ഈ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം പ്രേകഷകരെയാണ് നേടിയത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദര്‍ ആണ്.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ മലയാള ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

മഞ്ജു വാര്യര്‍ക്ക് പുറമേ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബേസില്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്യും ചിതത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്.

Back to top button
error: