LIFETRENDING

കുറുപ്പ് തിയേറ്ററിൽ തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളിലേക്കെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ റിലീസിംഗ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. ആരാധകരും സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഈ വാർത്ത സ്വീകരിച്ചത്.

ദുൽഖർ സൽമാൻ സിനിമയിലെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിൻറെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. 35 കോടി രൂപയോളം മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പ്രദർശനാനുമതി ലഭിക്കുന്നതിനായി റെക്കോര്‍ഡ് തുകയാണ് അണിയറപ്രവർത്തകർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്തത്. ചിത്രത്തിന് ലഭിച്ച എല്ലാ ഓഫറുകളും പിന്തള്ളി കൊണ്ടാണ് ഇപ്പോൾ കുറുപ്പ് തീയറ്ററുകളിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം സ്റ്റാർ entertinment ഉം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറുമാസം കൊണ്ടാണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്.

കേരളത്തിൽ അരങ്ങേറിയ ചാക്കോ വധക്കേസിനെ ആസ്പദമാക്കി കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഡാനിയൽ സായൂജ്, കെ എസ് അരവിന്ദ് എന്നിവർ ചേർന്നാണ്. നിമിഷ് രവി ചായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. തിരക്കഥാകൃത്ത് വിനി വിശ്വലാലും ചിത്രത്തിൻറെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കലാസംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാൻ ആണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് ചിത്രത്തിന് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ശോഭിത ദുലിപാലയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജി പത്മനാഭൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Back to top button
error: