Lead NewsNEWS

തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനിക്ക്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ കരാർ പൂർത്തിയായി.

ഇന്നലെയാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പിന് കൈമാറി കൊണ്ടുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചത്. 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും വികസനവും അദാനി ഗ്രൂപ്പിനാണ്. അദാനി എയർപോർട്ട് ലിമിറ്റഡും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലാണ് കഴിഞ്ഞദിവസം കരാറിൽ ഒപ്പിട്ടത്.

ആറുമാസത്തിനകം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് ഏറ്റെടുക്കും. അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വാകാര്യവത്കരണവുമായി ബന്ധപ്പെട്ട കരാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.

Back to top button
error: