Lead NewsNEWS

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

തിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ബൈതുലിലാണ് സംഭവം. സംഭവത്തില്‍ പ്രതി സുശീലിനെ(36) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിലെ മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായി പോയ പെണ്‍കുട്ടിയെ സുശീല്‍ പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും കല്ല് സ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തു. പെണ്‍കുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ തിരിച്ചില്‍ നടത്തി. രാത്രിയോടെ കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടു. അതു പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍നിന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സുഹൃത്തായ സുശീല്‍ തന്റെ വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും അങ്കിള്‍ എന്നാണ് അവള്‍ അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Back to top button
error: