Lead NewsNEWS

ഫെയ്‌സ്ബുക്ക് വഴി സൗഹൃദം, ഭീഷണി, പണം തട്ടല്‍; ഹണിട്രാപ്പ് സംഘം പിടിയില്‍

കാസര്‍ഗോഡ് ഹണിട്രാപ്പ് സംഘം പിടിയില്‍. സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസിലെ നാല് പേരാണ് പിടിയിലായത്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്റായ സീനത്ത്, ഡ്രൈവര്‍മാരായ അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

ബസ് ജീവനക്കാരനായിരുന്ന മലയാളിയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചു എമ്മതാണ് ഇവര്‍ക്കെതിരെയുളള കേസ്.

യുവതികള്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപ നല്‍കിയെങ്കിലും ഭീഷണി തുടരുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു.

പ്രതികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വാഹനം തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ കൂടുതല്‍ പേരെ കെണിയില്‍പ്പെടുത്തിയതിന്റെ വീഡിയോകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Back to top button
error: