NEWS

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മുല്ലപ്പള്ളിയും.?

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത് ട്വിസ്റ്റുകളാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കും എന്നതാണ്. കല്‍പ്പറ്റ മണ്ഡലത്തിലേക്കാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ എത്തുക എന്ന് സൂചനയുണ്ട്. മുൻപ് ഈ പേരിനൊപ്പം കൊയിലാണ്ടി മണ്ഡലവും പറഞ്ഞുകേട്ടിരുന്നുവെങ്കിലും കൂടുതല്‍ സുരക്ഷിതത്വം കൽപ്പറ്റയിൽ ആണെന്നാണ് പാർട്ടിയുടെ പുതിയ വിലയിരുത്തൽ.

അതേസമയം ”പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കുമെന്നും കേരളം പിടിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇത്തവണ ഇലക്ഷന് പുതുമുഖങ്ങളും, ചെറുപ്പക്കാരും, പിന്നാക്കവിഭാഗകാരും, സ്ത്രീകളും ഒക്കെ ഉൾപ്പെടുന്ന പട്ടിക ആയിരിക്കും പാർട്ടിയുടേത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരം നൽകുക എന്നതാണ് പാർട്ടിയുടെ അജണ്ട എങ്കിലും വിജയസാധ്യതയുള്ള സീനിയർ നേതാക്കൾ മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിന് എതിർപ്പില്ല. അങ്ങനെ വരുമ്പോൾ മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. തിരഞ്ഞെടുപ്പ് ജയിച്ചു വന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന് മന്ത്രിസഭയിലും മാന്യമായ സ്ഥാനം ലഭിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരത്തിന് ഇറങ്ങിയാൽ കെപിസിസി പ്രസിഡണ്ട് ചുമതല താൽക്കാലികമായി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് കൈമാറാനാണ് സാധ്യത.

Back to top button
error: