Lead NewsNEWS

“മോഡിയെ അടക്കം പേടിയില്ല, എന്നെ അവർക്ക് തൊടാൻ ആകില്ല “

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അടക്കം തനിക്ക് ആരെയും പേടിയില്ലെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.കാർഷിക മേഖലയെ തകർക്കാൻ ആണ് മൂന്നു നിയമങ്ങൾ കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ മുഴുവൻ കാർഷിക മേഖലയും കുത്തകകൾക്ക് കൈമാറാൻ ആണ് കേന്ദ്ര സർക്കാർ നീക്കം.വിവാദ കാർഷിക നിയമം സംബന്ധിച്ച ലഘുലേഖ പുറത്തിറക്കുക ആയിരുന്നു രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ പൗരനും പ്രക്ഷോഭം നയിക്കുന്ന കർഷകരെ പിന്തുണക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

“കർഷകർക്ക് വസ്തുതകൾ അറിയാം. ഞാൻ ആരാണെന്നും അറിയാം.മോഡി ഉൾപ്പെടെ ആരെയും പേടിയില്ല.അവർക്കെന്നെ വെടിവെക്കാം.ഞാൻ ദേശാസ്‌നേഹി ആണ്. രാജ്യത്തെ സംരക്ഷിക്കും.”രാഹുൽ വ്യക്തമാക്കി.

Back to top button
error: