NEWS

ജോസ് തെറ്റയിലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

മുൻ മന്ത്രി ജോസ് തെറ്റയിൽ രചിച്ച സിനിമയും രാഷ്ട്രീയവും’ എന്ന പുസ്തകം ചലച്ചിത്ര താരം മമ്മൂട്ടി പ്രകാശനം ചെയ്തു.


ആദ്യ പ്രതി എം.വി. ശ്രേയാംസ് കുമാർ എം.പി ഏറ്റുവാങ്ങി. രാഷ്ട്രീയത്തിലെ മാറ്റങ്ങൾ പലപ്പോഴും സിനിമയിൽ പ്രതിഫലിക്കാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

നാഷണൽ ബുക്ക് സ്റ്റാൾ ആണ് പ്രസാധകർ. ജോസ് തെറ്റയിൽ, സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മുൻ എറണാകുളം ജില്ലാ കളക്ടർ കെ.ആർ.വിശ്വംഭരൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: