LIFETRENDING

പതിനൊന്നുകാരന്റെ മലയാള സിനിമ “ഇവ”

ആഷിക് ജിനു എന്ന 11 വയസ്സുകാരൻ “ഇവ” എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രം ആണ് ഇവ.


ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ് അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്സിൽ ചിത്രമാണിത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു.


എക്സൈസ് ഡിപ്പാർട്ട്മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ.ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ.


പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്. മനീഷ്. എഫ്എസിടി ഹുസൈൻ കോയ. വിപിൻ ഗുരുവായൂർ. സിബിൻ മാത്യു. രാകേഷ് കല്ലറ. സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് .എന്നിവരും അഭിനയിക്കുന്നു.

ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദകൃഷ്ണൻ ആണ്. അസോസിയേറ്റ് ഡയറക്ടർ അഡ്വക്കേറ്റ് മണിലാൽ . പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എഡിറ്റിംഗ് റെനീഷ് ഒറ്റപ്പാലം.മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐഎം സക്കീർ ആണ്. ജാസി ഗിഫ്റ്റ് ഗാനം പാടിയിരിക്കുന്നു.

മേക്കപ്പ് പട്ടണം ഷാ നിർവഹിച്ചിരിക്കുന്നു.ആർട്ട്‌ ഡയറക്ടർ സന്ദീപ് രാജ്. വസ്ത്രാലങ്കാരം ഷാനു ഷാഹുൽ. കാസ്റ്റിംഗ് ഡയറക്ടർ രജിത ജിനു. സംഘട്ടനം റിയാസ്. വി എഫ് എക്സ് വിപിൻ രാജ്. ഡിസൈനർ സാൻട്രോ വര്ഗീസ് .അസിസ്റ്റന്റ് ഡയറക്ടർസ് അഡ്വ ജുനേദ്. സായിറാം. ഉമേഷ് ആരോമൽ ശിവ. ക്യാമറ അസോസിയേറ്റ് ഇയാൻ വിഷ്ണു.ക്യാമറ അസിസ്റ്റന്റ് ഹരി. ജോസഫ് രാജു.

ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു ആർ എഫ് നാഷണൽ അവാർഡ് നേടുകയുണ്ടായി. മറ്റ് രണ്ട് ഷോർട്ട് ഫിലിമിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.8 ഓളം ഷോര്ട്ട് മൂവി സംവിധാനം ചെയ്‌തിട്ടുണ്ട്. കൊച്ചിൻ വരാപ്പുഴ സ്വദേശി മാസ്റ്റർ ആഷിക് എന്ന ആറാം ക്ലാസുകാരൻ സിനിമ മോഹികളായ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ഏലൂരിലെ അയ്യംകുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ആഷിക്കിന്റെ തായി പുറത്തുവന്നിരുന്നു.

അച്ഛന്റെ പഴയ ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധാനരംഗത്തേക്ക് എത്തിക്കുന്നത്, പിആർഒ. എം.കെ ഷെജിൻ ആലപ്പുഴ

Back to top button
error: