LIFENEWSTRENDING

ഞാൻ പാർട്ടി അനുഭാവിയാണ് പക്ഷേ ഇപ്പോൾ കേട്ടതിൽ സത്യം ഇല്ല: ധര്‍മ്മജന്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ താര മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് മലയാളക്കര. അക്കൂട്ടരുടെ ഇടയിലേക്കാണ് ധർമ്മജൻ ബോൾഗാട്ടി വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത എത്തിയത്. കാര്യം അറിഞ്ഞതോടെ ഉറ്റസുഹൃത്ത് രമേശ് പിഷാരടി ഉൾപ്പെടെ എല്ലാവരും ധർമ്മജനെ ഫോണിൽ ബന്ധപ്പെടുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം മാത്രം. യുഡിഎഫ് സ്ഥാനാർത്ഥിയായി വൈപ്പിനിൽ നിന്നും മത്സരിക്കുന്നത് ധർമ്മജൻ ബോൾഗാട്ടി ആണോ.?
എല്ലാവരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരം ധർമ്മജൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

”വെറുതെ ഉറങ്ങിക്കിടന്ന ഞാൻ എഴുന്നേറ്റപ്പോൾ സ്ഥാനാർത്ഥിയായി. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. ഞാനൊരു പാർട്ടി അനുഭാവി ആയതുകൊണ്ട് ആരോ പടച്ചുവിട്ട വാർത്തയാണിത്. ഇലക്ഷനിൽ പുതിയ ആളുകളെ പരിഗണിക്കുന്നുവെന്നും വൈപ്പിൻ എൻറെ നാട് ആയതുകൊണ്ടും ആയിരിക്കാം ഇത്തരമൊരു വാർത്ത വന്നത്. സത്യമായിട്ടും ഇത് എൻറെ സൃഷ്ടിയല്ല”

സ്കൂൾ കോളേജ് കാലം മുതൽ ധർമ്മജൻ ബോൾഗാട്ടി ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ആറാം ക്ലാസ് മുതൽ പാർട്ടി പ്രവർത്തകനാണ്. പാർട്ടിക്ക് വേണ്ടി സമരം ചെയ്ത് ജയിലിൽ പോയ കഥയും ധർമ്മജൻ ബോൾഗാട്ടിക്ക് പറയാനുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ മുഴുവൻ സമയവും അതിനുവേണ്ടി മാറ്റിവയ്ക്കണമെന്നും എന്നാൽ ഇപ്പോൾ തനിക്ക് ചുറ്റുമുള്ള കുറച്ചു പേരാണ് തൻറെ ലോകമെന്നും അവിടെ താൻ സന്തോഷവാനാണെന്നും ധർമ്മജൻ പറയുന്നു.

Back to top button
error: