പാർട്ടി കാലുവാരിയെന്ന് പറഞ്ഞിട്ടില്ല:മന്ത്രി ജി സുധാകരൻ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. ഈ കാര്യത്തെപ്പറ്റി പാർട്ടിയിൽ ആലോചന ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ഷനില്‍ മത്സരിക്കാന്‍ പുതിയ ആളുകൾ വരുന്നത് സന്തോഷം ആണെന്നും താൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍പ് കായംകുളത്തുനിന്നും മത്സരിച്ചപ്പോൾ തന്നെ തോൽപ്പിച്ചതും കാലു വാരിയതും പാർട്ടിയാണെന്ന് താൻ എങ്ങും പറഞ്ഞിട്ടില്ല. അതേസമയം കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ ചില ആളുകൾ കാലുവാരി എന്നത് സത്യം ആണെന്ന് അദ്ദേഹം പറഞ്ഞു. മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററിൽ നിന്നും യു പ്രതിഭ എംഎൽഎ യെ ഒഴിവാക്കിയത് പാർട്ടി അറിഞ്ഞിട്ടില്ല എന്നും ഇതുമായി പാർട്ടിക്ക് ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version