NEWS

കേന്ദ്ര സർക്കാരിൻറെ സ്വകാര്യ വത്കരണ നയങ്ങൾക്കെതിരെ ഇടപെടുമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ യഥേഷ്ടം നടത്തിവരുന്ന സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ എല്ലായ്പ്പോഴും ഇടപെട്ടിട്ടുണ്ട് എന്നും ഉറച്ച ശബ്ദമായി നിലകൊണ്ടിട്ടുണ്ടെന്നു ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിൽ ആകുലത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭയിൽ എസ് ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

കൊച്ചിന്‍ റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ കമ്പനിയുടെ സ്വകാര്യവൽക്കരണ നീക്കത്തിലും, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ് ഓഹരി വിറ്റഴിക്കൽ നടപടി ആരംഭിച്ചപ്പോഴും സര്‍ക്കാരിന്റെ വിയോജിപ്പ് അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിന് ഭാഗത്തുനിന്നും യാതൊരുവിധമായ അനുകൂല നടപടി ഉണ്ടായിട്ടില്ല. പാലക്കാട് സ്ഥിതിചെയ്യുന്ന ഭാരത് എർത്ത് മൂവേഴ്സ് പൊതുമേഖലയിൽ നിലനിർത്തണം എന്ന് ചൂണ്ടിക്കാട്ടി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

Back to top button
error: