NEWS

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാഇടവകയുടെ പുതിയ നായകന്‍

സിഎസ്ഐ മഹായിടവകയുടെ പുതിയ അധ്യക്ഷൻ ബിഷപ്പ് ഡോക്ടർ സാബു കെ ചെറിയാൻ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ കർഷക സമരത്തിന് പിന്തുണയുമായി രംഗത്ത്. സഭയുടെ പരിസ്ഥിതി സാമൂഹിക നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ പ്രസംഗത്തിൽ കാർഷിക സാമൂഹിക വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി സംസാരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സഭയുടെ കൈവശമുള്ള സ്ഥലത്ത് കൃഷി ചെയ്യാനും വിശ്വാസികളെ ജൈവകൃഷിയിലേക്ക് തിരിച്ചുവിടാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയ്ക്ക് അകത്തും പുറത്തും ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം സഭ നിൽക്കുമെന്നും. സാമൂഹികമായി പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സഭകളുമായി സഹകരിച്ച് മുന്നേറണമെന്നും ആശയപരമായ വ്യത്യാസങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു

Back to top button
error: