Lead NewsNEWS

ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകൾ അവസാനിച്ചു

കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഓൺലൈൻ ക്ലാസുകളില്‍ പത്തിലെ ക്ലാസുകൾ അവസാനിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോഴും കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തകരരുത് എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി ആയിരുന്നു ഫസ്റ്റ് ബെല്‍ ഓൺലൈൻ ക്ലാസുകൾ.

അധ്യാപകരും വിദ്യാർത്ഥികളും ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സുകളോട് ആത്മാർത്ഥമായി സഹകരിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ പത്താം ക്ലാസിന്റെ റിവിഷൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്തു തുടങ്ങും.

അതേസമയം പ്ലസ് ടു വിഭാഗത്തിനായുള്ള ഓൺലൈൻ ക്ലാസുകൾ പഴയതുപോലെ തുടരുമെന്നും അറിയിച്ചു. പത്താം ക്ലാസ്സിനുഉള്ള ഓൺലൈൻ ക്ലാസ്സ് പൂർത്തിയാക്കിയതോടെ ഈ സമയം കൂടി പ്ലസ്ടുവിന് വേണ്ടി ഉപയോഗിക്കും. പ്ലസ് ടുവിന് 140 ക്ലാസ്സുകൾ കൂടി ബാക്കിയുണ്ട്. ഈ മാസം തന്നെ ക്ലാസുകൾ മുഴുവൻ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

Back to top button
error: