LIFETRENDING

പ്രകാശന്‍ പറന്നു തുടങ്ങി

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു.

ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ്, സൈജുകുറുപ്പ്, മാത്യൂസ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഫീൽഗുഡ് എന്റര്‍ടൈനര്‍ ആണ്. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവർത്തിച്ച ഷഹദിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് പ്രകാശൻ പറക്കട്ടെ.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. അജു വർഗീസ്, ടിനു തോമസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്.

Back to top button
error: