പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും:പൊതുമരാമത്ത് കിട്ടുമോയെന്നറിയില്ല-ജി സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജി സുധാകരൻ.

അമ്പലപ്പുഴയിൽ തന്നെയാണെങ്കിൽ താൻ മത്സരിക്കുമെന്നും കായംകുളത്തേക്ക് ആണെങ്കിൽ മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പുതിയ മുഖങ്ങൾ വരുന്നത് അഭിനന്ദനാർഹമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഇലക്ഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടി പിണറായി വിജയൻ വീണ്ടും കേരളത്തിൻറെ മുഖ്യമന്ത്രി ആകും. ആ മന്ത്രിസഭയില്‍ താൻ പൊതുമരാമത്തു മന്ത്രി ആകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ഇത്തവണ മറ്റെവിടെ മത്സരിച്ചാലും കായംകുളത്ത് മത്സരിക്കാൻ ജി സുധാകരന് താല്പര്യമില്ല. തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല എന്ന് ഉറപ്പിച്ചു പറയുകയാണ് അദ്ദേഹം. 2001 ൽ കായംകുളത്ത് മത്സരിച്ചപ്പോൾ തോല്‍പ്പിച്ചത് കൂടെയുള്ള ചില കാരുവാലികൾ ആണെന്നും അവര്‍ ഇപ്പോഴും കായംകുളത്ത് തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണക്കം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version