Lead NewsNEWSTRENDING

സ്റ്റൈല്‍ മന്നന്റെ തട്ടകത്തിൽ നിന്നും ഡിഎംകെ യിലേക്ക് ചേക്കേറിയത് 3 പേര്‍

സൂപ്പർസ്റ്റാർ രജനീകാന്തിനെ രാഷ്ട്രീയ പ്രഖ്യാപനം വളരെ വലിയ പ്രാധാന്യത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത് താരത്തിൻറെ രാഷ്ട്രീയ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

രജനി മക്കള്‍ മന്‍ട്രം എന്ന പേരിൽ പാർട്ടി സ്ഥാപിക്കുകയും പാർട്ടി ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് സൂപ്പർ സ്റ്റാർ രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിന്മാറിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ പിന്മാറിയതെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും വാർത്തയുണ്ടായിരുന്നു. താരത്ത തങ്ങളുടെ കൂടെ നിർത്തി തമിഴ്നാട്ടിൽ ശ്രദ്ധേയമായ സാന്നിധ്യം നേടിയെടുക്കാൻ പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും താരത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ അവരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.

താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം പിൻവലിച്ചതോടെ രജനി മക്കൾ മണ്‍ട്രത്തിലെ ഭാരവാഹികളിൽ ചിലർ മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത് ആയാണ് പുറത്തുവരുന്ന വിവരം. രജനികാന്തിനൊപ്പം പ്രവർത്തിച്ചിരുന്ന 3 ജില്ലാ നേതാക്കൾ ഡിഎംകെ യിലേക്ക് പോയതായി വാർത്തകളുണ്ട്. താരം രാഷ്ട്രീയ പ്രഖ്യാപനം ഔദ്യോഗികമായി പിൻവലിച്ചതോടെ മന്‍ട്രം ഭാരവാഹികളെയും പ്രവർത്തകരെയും തങ്ങൾക്കൊപ്പം എത്തിക്കാനുള്ള കരുനീക്കം ബിജെപിയും കോൺഗ്രസും മറ്റു ചില പ്രാദേശിക പാർട്ടികളും സജീവമാക്കി.

ജോസഫ് സ്റ്റാലിൻ, കെ സെന്തില്‍ സെൽവാനന്ദ്, ആര്‍.ഗണേശൻ എന്നിവരാണ് ഡിഎംകെയിലേക്ക് ചേർന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം താരം പാര്‍ട്ടി പിന്‍വലിച്ചതിനേ മാനിക്കുന്നുവെന്നും പ്രതിബദ്ധതയുള്ളതുകൊണ്ടും ജനങ്ങളെ സേവിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉറച്ച ബോധം ഉള്ളതുകൊണ്ടുമാണ് ഡിഎംകെയിലേക്ക് പോകുന്നതെന്ന് ജില്ലാ നേതാക്കൾ അറിയിച്ചു.

Back to top button
error: