വിജയ് ദേവരകൊണ്ടയുടെ ‘ലൈഗര്‍’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്‌

മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന വിജയ്യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനന്യ പാണ്ഡേ നായകയായി എത്തുന്ന ചിത്രം ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമേയുള്ള ഭാഷകളില്‍ എല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാന്‍ ശ്രമിക്കുമെന്ന് അനന്യ പാണ്ഡേ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ ചിത്രം എത്തിക്കുന്നത് കരണ്‍ ജോഹറാണ്.

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബോളിവുഡില്‍ ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് വിജയ് ചിത്രത്തിന്റെ പേര് മാറ്റിയത്.വിജയിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version