വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി മകളെ കൊന്നു; അമ്മ അറസ്റ്റില്‍

കളെ കൊന്ന കേസില്‍ അമ്മയും വാടക കൊലയാളിയും അറസ്റ്റില്‍. 58കാരിയായ സുകുരി ഗിരി, പ്രമോദ് ജന എന്ന കൊലയാളി എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിലെ ബാലസോറിലാണ് നാടിനെ നടുക്കിയ സംഭവം. മുപ്പത്താറുകാരിയായ ശിബാനി നായിക്കാണ് കൊല്ലപ്പെട്ടത്.

50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയാണ് മകളെ അമ്മ കൊന്നത്.
മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. മകളെ മദ്യക്കച്ചവടത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സുകുരി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി.

50,000 രൂപയ്ക്കാണ് മകളെ കൊല്ലാന്‍ കരാര്‍ ഉറപ്പിച്ചത്. തുടര്‍ന്ന് 8,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടിയില്‍നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

Exit mobile version