Lead NewsNEWSTRENDING

വൈറ്റ് ഹൗസിലെ ഇന്ത്യൻ സാന്നിധ്യം

റെ വിവാദമായ അക്രമങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം വൈറ്റ് ഹൗസിൽ വീണ്ടും സമാധാനം പുലരുന്നു. മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ
ഇംപീച്ച്മെൻറ് ശേഷം യുഎസിൽ ബുധനാഴ്ച ജോ ബൈഡൻ സർക്കാർ അധികാരമേൽക്കുന്നു. ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യ എന്ന രാജ്യവും ഉൾപ്പെടുന്നു. ജോ ബൈഡൻ സർക്കാരിൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടത് 20 ഇന്ത്യൻ വംശജരാണ്. ഇവരില്‍ 17 പേരോളം വൈറ്റ് ഹൗസ് ഭാഗമായി നേരിട്ട് നിയമിതരായ ആവുകയാണ്.

അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യൻ വംശജർക്ക് ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. ജോ ബൈഡന്‍ സര്‍ക്കാരില്‍ ഭാഗമാകുന്ന 20 ഇന്ത്യൻ വംശജരില്‍ 13 പേരും സ്ത്രീകളാണ് എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്.

മാനേജ്മെൻറ് ആൻഡ് ബഡ്ജറ്റ് വിഭാഗം ഡയറക്ടർ ആയി നിർദ്ദേശിച്ചിട്ടുള്ള നീര ടണ്ഡന്‍, യു.എസ് സർജൻ ജനറൽ സ്ഥാനത്തെത്തുന്ന ഡോക്ടർ വിവേക് മൂര്‍ത്തി, അസോസിയേറ്റ് അറ്റോർണി ജനറൽ ആവുന്ന വനിതാ ഗുപ്ത തുടങ്ങിയവരാണ് ഏറ്റവും ഉയർന്ന പദവികളിൽ എത്തുന്ന ഇന്ത്യൻ വംശജർ.

Back to top button
error: