Lead NewsNEWS

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അറസ്റ്റില്‍

ഷ്യന്‍ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കടുത്ത ഉപദേശകനുമായ അലക്‌സി നവല്‍നി അറസ്റ്റില്‍. വിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നവല്‍നി മോസ്‌കോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ കാത്തുനിന്ന ഭാര്യ യുലിയയെ ആലിംഗനം ചെയ്ത് നിമിഷങ്ങള്‍ക്കകം നവല്‍നിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നവല്‍നി നടത്തിയ സര്‍ക്കാര്‍ വിരുദ്ധ ക്യാംപെയ്‌നുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള പ്രതികാര നടപടിയായിട്ടാണ് ഈ അറസ്റ്റെന്നാണ് വിമര്‍ശനം. യാതൊരു കാരണവുമില്ലാതെയാണ് നവല്‍നിയെ അറസ്റ്റു ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആരോപണം. എന്നാല്‍ 2014 അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നും ബാക്കി കോടതി തീരുമാനിക്കുമെന്നുമാണ് അധികൃതരുടെ വാദം.

കറുത്ത മുഖംമൂടി ധരിച്ച നാലു പൊലീസ് ഉദ്യോഗസ്ഥരാണ് നവല്‍നിയെ കൊണ്ടുപോയത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് നവല്‍നി മോസ്‌കോയില്‍ വിമാനം ഇറങ്ങിയത്. അതേസമയം, നവല്‍നിയുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്നും യുറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ട്വിറ്ററില്‍ കുറിച്ചു. മോസ്‌കോയിലെ വിമാനത്താവളത്തില്‍ നവല്‍നിയെ വരവേല്‍ക്കാനായി നിന്ന അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ഓഗസ്റ്റ് 20ന് സൈബീരിയന്‍ നഗരമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോവിലേക്ക് വിമാനത്തില്‍ പോകവെയായിരുന്നു നവല്‍നിക്ക് വിഷബാധയേറ്റത്. വിമാനത്താവളത്തില്‍ നിന്ന് കുടിച്ച ചായയിലൂടെയാണ് വിഷം ഉള്ളില്‍ ചെന്നത് എന്നാണ് നിഗമനം .വ്ളാഡിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനായ അലക്സിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഷബാധയെന്നായിരുന്നു ആരോപണം.

റഷ്യയിലെ ചികിത്സയ്ക്കു പിന്നാലെ ജര്‍മനിയിലെ ബെര്‍ലിനിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. നോവിചോക്ക് എന്ന വിഷപ്രയോഗം നടന്നുവെന്നു ജര്‍മനി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു റഷ്യയുടെ വാദം.ല്‍ നോവിചോക് എന്ന ഉഗ്രരാസവിഷം പ്രയോഗിച്ചതു റഷ്യക്കാരാണെന്നു പൊലീസ് കണ്ടെത്തി.

പുടിനെ വിമര്‍ശിക്കുന്നവര്‍ അസാധാരണ കാരണങ്ങളാല്‍ മരണമടയുന്നത് റഷ്യയില്‍ സ്വാഭാവികമാണ് .നവല്‍നിക്ക് തന്നെ രണ്ടു തവണ പൊതു ഇടത്തില്‍ വച്ച് വിഷപ്രയോഗം നേരിടേണ്ടി വന്നു .പുടിനെയെയും സംഘത്തെയും കൊള്ളസംഘം എന്നാണ് നവല്‍നി വിശേഷിപ്പിച്ചത് .ക്രെംലിന്റെ അഴിമതിയെ കുറിച്ച് ധാരാളം തെളിവുകള്‍ നവല്‍നി പുറത്ത് വിട്ടിരുന്നു .

Back to top button
error: