LIFETRENDING

സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി

ട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയായ സീരിയല്‍ താരം അമൃത വര്‍ണന്‍ വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ ആണ് വരന്‍. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.

പട്ടുസാരി, പുനര്‍ജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങിയവയാണ് ്മൃത അഭിനയിച്ച മറ്റ് സീരിയലുകള്‍. നേരത്തെ സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

തിരുവനന്തപുരം സ്വദേശികളായ മണി വര്‍ണന്‍, സുചിത്ര ദമ്പതികളുടെ മകളായ അമൃത. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമൃത ടെലിവിഷന്‍ രംഗത്തേക്കു വരുന്നത്. തുടര്‍ന്ന് സീരിയലുകള്‍ പരസ്യങ്ങള്‍ ആല്‍ബങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധ നേടുകയായിരുന്നു.

Back to top button
error: