Lead NewsNEWS

നേതൃസ്ഥാനം ഉമ്മൻചാണ്ടിയിലേക്കോ? കേരളത്തിൽ യുഡിഎഫിനു ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആര്?

കേരളത്തിൽ യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് ചോദ്യം സജീവമാണ്. ഉമ്മൻചാണ്ടിയോ അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ചൊല്ലി തർക്കം പുരയുള്ള സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ചൊല്ലി തർക്കം രൂക്ഷം ആവുകയാണെങ്കിൽ മൂന്നാമതൊരാൾ ഉയർന്നു വന്നു കൂടാ എന്നില്ല. അത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആകും എന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ തന്ത്രപരമായ നീക്കങ്ങൾക്കാളാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദില്ലിയിലെത്തി. ഏതുവിധേനയും കേരളത്തിൽ ഭരണം പിടിക്കുക എന്നത് മാത്രമാണ് ഹൈക്കമാൻഡ് ലക്ഷ്യം വെക്കുന്നത്. അതു മുൻനിർത്തിയുള്ള ചർച്ചകളാണ് ദില്ലിയിൽ നടക്കുക. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തയ്യാറാക്കിയ റിപ്പോർട്ടും ചർച്ചയിൽ ഇടം പിടിക്കും. തെരഞ്ഞെടുപ്പിനു മുൻപുള്ള ഗ്രൂപ്പ് പോര് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം നടത്തുന്നത്.

Back to top button
error: