Lead NewsLIFENEWS

പണി പാളി എന്ന് മനസ്സിലായി, കളംമാറ്റി ഉപഭോക്താക്കൾക്കായി സ്റ്റാറ്റസ് ഇട്ട് വാട്സ്ആപ്പ്

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൂട്ടത്തോടെ സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് മാറിയതോടെ മനം മാറ്റവുമായി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് കാണാൻ കഴിയും വിധം ഓരോരുത്തരുടെയും വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നാല് കാർഡുകളാണ് വാട്സ്ആപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് ഞങ്ങൾ ബാധ്യസ്ഥരാണ് എന്നാണ് ഒരു കാർഡ്.


നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ വാട്സാപ്പിന് കഴിയില്ലെന്ന് മറ്റൊരു കാർഡിൽ വ്യക്തമാക്കുന്നു.

നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ തിരിച്ചറിയാൻ വാട്സാപ്പിന് കഴിയില്ല എന്ന് മൂന്നാമത്തെ കാർഡ് പറയുന്നു.

നിങ്ങളുടെ കോണ്ടാക്ട്സ് വാട്ട്സ്ആപ്പ് ഫെയ്സ്ബുക്കിന് ഷെയർ ചെയ്യില്ലെന്ന് നാലാമത്തെ കാർഡ് വ്യക്തമാക്കുന്നു.

Back to top button
error: