Lead NewsNEWS

എൻ ഐ എയ്ക്ക് മുമ്പിൽ ഹാജരാകില്ലെന്ന് പ്രഖ്യാപിച്ച് കർഷക നേതാവ്

എൻ ഐ എയുടേ ചോദ്യംചെയ്യൽ നോട്ടീസിന് പരസ്യമായി മറുപടി നൽകി കർഷക നേതാവ്. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ബൽദേവ് സിംഗ് സിർസ വ്യക്തമാക്കി. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് എൻ ഐ എ നോട്ടീസ് നൽകിയിരുന്നു.

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പങ്ക് കർഷക പ്രക്ഷോഭത്തിൽ ഉണ്ടോ എന്ന് എൻ ഐ എ അന്വേഷിക്കുകയാണ്. സമരത്തിന് സംഘടനയുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

സമരത്തെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യംവെച്ചാണ് എൻ ഐ എയുടെ നോട്ടീസ്. മാധ്യമപ്രവർത്തകൻ ബാൽത്തേജ് പന്നു, വ്യവസായി ഇന്ദ്രപാൽ സിംഗ് എന്നിവരുൾപ്പെടെ സമരത്തെ പിന്തുണയ്ക്കുന്ന നാലു പേർക്കാണ് നോട്ടീസ്.

എന്നാൽ കർഷകപ്രക്ഷോഭം ദുർബലപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നാണ് കർഷക സംഘടനകൾ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ബൽദേവ് സിംഗ് സിർസ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് വ്യക്തമാക്കിയത്.

Back to top button
error: